സാന്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മൊഴി നല്കാന് അശ്വതി ജ്വാലയോട് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം തന്നെ വേട്ടയാടുകയാണെന്ന് അശ്വതി ജ്വാല പറഞ്ഞു. വിദേശ വനിത ലിഗയുടെ കുടുംബത്തെ സഹായിക്കാനാണെന്ന് കാണിച്ച് അശ്വതി ജ്വാല പണപ്പിരിവ് നടത്തി എന്ന് ഡിജിപിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നിജസ്ഥിതി അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. അതേസമയം കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Comments