യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് പാലയിലെ വീട്ടിലെത്തിയത്.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് നേതാക്കള്‍ എത്തിയത്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി നടത്തുന്ന കൂടിക്കാഴ്ചയുടെ തീരുമാനം അറിയാന്‍ നാളത്തെ സബ്കമ്മിറ്റി യോഗം വരെ കാത്തിരിക്കണം.
മാണിയും മകന് ജോസ് കെ മാണിയും മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മറ്റ് കേരള കോണ്‍ഗ്രസ് നേതാക്കളില്ല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീടായിരിക്കും നടത്തുക.
Comments