മയക്കുമരുന്ന് സംഘത്തിന്റെ കെണിയിൽ പെട്ട് ഗൾഫിലെ ജയിലിൽ കൂടുതൽ മലയാളികൾ കുടുങ്ങിയതായി പരാതി. പെരുമ്പാവൂർ സ്വദേശി ശരത് എന്ന യുവാവ് ജയിലിലായെന്ന പരാതിയുമായി അമ്മ രമ രംഗത്തെത്തി. ജയിലിൽ അകപ്പെട്ട മൂന്ന് യുവാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്മമാർ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.കാസര്‍കോഡ് സ്വദേശികളായ ഷാനി, റഷീദ് എന്നീ ഏജന്റുമാരാണ് നാലുപേരെയും ഗൾഫിലേക്ക് കൊണ്ടുപോയത്. 15000 രൂപ വീതം നൽകിയെന്നും യാത്ര ചിലവുകൾ ഏജന്റുമാർ വഹിക്കുമെന്നായിരുന്നു വാഗ്ദാനമെന്നും അമ്മമാർ പറയുന്നു. പക്ഷെ മക്കൾ ജയിലിൽ അകപ്പെട്ടതിനു ശേഷം ഏജന്റുമാർ മുങ്ങിയെന്നാണ് പരാതി.
Comments