ഇന്ധന വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. എണ്ണക്കമ്പനി മേധാവികളെ പെട്രോളിയം മന്ത്രി കാണും. നികുതി കുറയ്ക്കണമെന്ന ശുപാർശ ധനമന്ത്രാലയത്തിന് നൽകും. കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി 19 ദിവസം ഇന്ധനവില പരിഷ്കരണം നിർത്തിവച്ചതിനെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ തുടർച്ചയായി വിലകൂട്ടുകയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
Comments