നിപ്പാ വൈറസ് കോഴികളിലൂടെ പകരുമെന്നും ഇറച്ചിക്കോഴി ഉപയോഗം ഉപേക്ഷിക്കണമെന്നും വ്യാജസന്ദേശം.കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ പേരിലാണ് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത്.
നിപ്പ വൈറസ് ബാധക്കെതിരെ ആരോഗ്യവകുപ്പ് ശക്തമായ നടപടികളെടുക്കുമ്പോഴാണ് വ്യാജസന്ദേശങ്ങളിലൂടെ ജനങ്ങളെ ചിലര്‍ പരിഭ്രാന്തരാക്കുന്നത്.
സോഷ്യല്‍മീഡിയയിലാണ് കോഴിക്കെതിരായ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഒപ്പും സീലുംവരെ കൃത്രിമമായി ഉപയോഗിച്ചാണ് ഇവ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജപ്രചരണങ്ങള്‍ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
Comments