പോലീസിലെ എല്ലാ കാര്യങ്ങള്‍ക്കും പോലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചുവെന്നുമുള്ള പരാതിയെ തുടര്‍ന്ന് സുധേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments