ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിഎസ് അച്യുതാനന്ദന്. അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നതാണ് പുതിയ കേന്ദ്ര നിയമം എന്ന് ഇന്നത്തെ വിധിയിലൂടെ വ്യക്തമാവുന്നുമുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നല്‍കുകയാണ് ഇനി വേണ്ടത്. കോടതിയില്‍ പ്രോസിക്യൂഷന് കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ട് - വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
Comments