കേരളത്തിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ജലകമ്മീഷൻ സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. ലോകബാങ്ക് പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രളയസാധ്യത മുന്നിൽ കണ്ടുള്ള പുതിയ ചടങ്ങളാവും പ്രധാന ചർച്ചാവിഷയം കേരളത്തിലെ ഡാമുകളിൽ നിന്ന് പുറത്തേക്കൊഴുക്കിയ ജലമല്ല പ്രളയത്തിനിടയാക്കിയതെന്ന റിപ്പോർട്ട് ജലകമ്മീഷൻ തയ്യാറാക്കിയിരുന്നു. റിപ്പോർട്ട് കേരളത്തിനയച്ചു. ചില സാങ്കേതിക പിഴവുകൾ തിരുത്തി റിപ്പോർട്ട് കഴിഞ്ഞ ദിവസം കമ്മീഷൻ പുതുക്കി.
Comments