കെ.എം മാണിക്കെതിരായ പുതിയ ആരോപണത്തിന് ബാര്‍ കോഴ ആരോപണത്തിന്റെ അതേ ഗതിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പെട്രോള്‍ പമ്പുകള്അനുവദിക്കാന് മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴ ആരോപണം ജനം തള്ളിക്കളഞ്ഞതാണ്. മാണി യു.ഡി.എഫിന്റെ ശക്തനായ നേതാവാണ്. ശകത്നായ നേതാക്കളെ തേജോവധം ചെയ്ത് യു.ഡി.എഫിനെ തകര്‍ക്കാനാണ് ശ്രമം. ഒറ്റനോട്ടത്തില്‍ ഈ ആരോപണത്തില്‍ ഒന്നുമില്ല. കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും സുധീരന് പറഞ്ഞു.
Comments