നരസിംഹനായ്ക്കംപാളയത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ മലയാളികളായ ദമ്പതിമാരടക്കം നാലുപേര്‍ മരിച്ചു. കാരമട ഗാന്ധിനഗര്‍ താമസക്കാരനും മലയാളിയുമായ മൊയ്തീന്രാജ് (ടാലന്റ്രാജ്36), ഭാര്യ അഫ്സദ് (30), അഫ്സദിന്റെ അമ്മ ഹസനുമ്മ (50), കാരമട ശിരുമുഖ റോഡിലെ സൈബു (30) എന്നിവരാണ് മരിച്ചത്. പുളിമരത്തിന് സമീപം റോഡുവശത്ത് കണ്ണടവില്പന നടത്തുകയായിരുന്ന സൈബുവിനെ കാറിടിച്ച് തെറിപ്പിക്കയായിരുന്നു.
ബുധനാഴ്ച അഞ്ചുമണിയോടെ പാലക്കാട്ടുനിന്ന് കാരമടയിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. നരസിംഹനായ്ക്കംപാളയം കെ.എസ്.ബി. പമ്പിന് സമീപം റോഡിനുകുറുകെ നടന്നയാളെ രക്ഷിക്കാനായി ഇടതുവശത്തേക്ക് തിരിച്ചപ്പോള്‍ വശത്തെ പുളിമരത്തിലിടിച്ചാണ് അപകടം. കാരമടയില്‍ വര്‍ഷങ്ങളായി ടാലന്റ് ടെയ്ലര് എന്ന ഗാര്‍മെന്റ് ഷോപ്പ് നടത്തിവരികയാണ് മൊയ്തീന്രാജ്. പാലക്കാട് കല്ലടിക്കോട്ട് ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു.
Comments