ആര്.എസ്.എസ്. നേതാവ് മനോജിനെ കൊലപ്പെടുത്തിയകേസില്‍ സി.ബി.ഐ.സംഘം സി.പി.എം. മുന്‍ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നുപേരെ അറസ്റ്റ്ചെയ്തു. അന്വേഷണം ഏറ്റെടുത്തശേഷം സി.ബി.ഐ. നടത്തുന്ന ആദ്യത്തെ അറസ്റ്റാണിത്. അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന്റെ വഴിയിലൂടെത്തന്നെയാണ് സി.ബി.ഐ.യും നീങ്ങുന്നതെന്ന സൂചനയാണ് ഇപ്പോഴത്തെ അറസ്റ്റ് സൂചിപ്പിക്കുന്നത്.
സി.പി.എം. കുണ്ടേരിപ്പൊയില്‍ മുന്‍ബ്രാഞ്ച് സെക്രട്ടറി തോലമ്പ്ര താച്ചിയാട്ട് കുന്നുമ്മല്‍ സിനില്‍ (28), മീത്തലെ നച്ചിപ്പറമ്പത്ത് പൂവാടന്‍ വിജേഷ് എന്ന വിജു (31), മാലൂര്‍ കാവിന്മൂലയിലെ പറമ്പത്ത് റിജു (27) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. മൂവരെയും തലശ്ശേരി ഗസ്റ്റ് ഹൗസില്‍ സി.ബി.ഐ. ഡിവൈ.എസ്.പി. ഹരി ഓംപ്രകാശിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. ഇവരെ വെള്ളിയാഴ്ച എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരാക്കും.
Comments