അടച്ച ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് പ്രാഥമികാന്വേഷണത്തിന് 45 ദിവസം നല്കാന് കാരണമെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി. ഇതുള്‍പ്പെടെ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ക്കുള്ള മറുപടിയുമായി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണ പത്രിക നല്‍കണം.
ബാര്‍ കോഴ ആരോപണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ നിര്േദശിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്. സര്‍ക്കാറിന്റെ വിശദീകരണത്തിന് ഹര്‍ജിക്കാരന്റെ മറുപടി സഹിതം ഹര്‍ജി ഡിസംബര്‍ 2-ന് വീണ്ടും പരിഗണിക്കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Comments