മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി. ഇന്നു പുലര്‍ച്ചെ രണേ്ടാടെയാണ് ജലനിരപ്പ് 142 അടിയില്‍ എത്തിയത്. 1979-ന് ശേഷം ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയും ഉയരുന്നത്. 1979 നു ശേഷം 136 അടിയില്‍ ജലനിരപ്പ് നിജപ്പെടുത്തിയിരുന്നു.
മുല്ലപ്പെരിയാറ്റില്‍ ജലനിരപ്പ് ഉയരുന്നതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരുന്നു.
വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് പൂര്‍ണമായും നിര്‍ത്തിയതോടെ ജലനിരപ്പ് സാവധാനം ഉയര്‍ന്നു തുടങ്ങി. വ്യാഴാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയാണ് ജലനിരപ്പ് 142-ല്‍ ഇപ്പോള്‍ എത്തിച്ചത്. സെക്കന്‍ഡില്‍ 1,400 ഘനയടിവെള്ളം അണക്കെട്ടിലേക്ക ഒഴുകിയെത്തുമ്പോള്‍ ഇതേ അളവില്‍തന്നെ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറവായതിനാല്‍ സെക്കന്‍ഡില്‍ 147 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കിയിരുന്നത്.
Comments