ന്യൂഡല്‍ഹി : ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കാനുള്ള സാധ്യത മങ്ങി.വിമാനത്താവളത്തിനു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയ കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ വിധി സുപ്രീംകോടതി ശരിവച്ചു.ആറന്മുളയില് പരിസ്ഥിതി ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു പഠനം നടത്താന്‍ 2010 ഓഗസ്റ്റില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നതായി വിമാനത്താവള പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ്. ഗ്രൂപ്പിനു വേണ്ടി ഹാജരായ മോഹന്‍ പരാശരന് ഇന്നലെ കോടതി മുമ്പാകെ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചു പരിസ്ഥിതി ആഘാതനിര്‍ണയ പഠനം നടത്തിയ കമ്പനിക്ക് അതിനുള്ള യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു നിര്‍ണായകവിധി.
Comments