ന്യൂഡല്‍ഹി: അടുത്ത ബജറ്റോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രം തുടക്കം കുറിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ ആസ്ഥാനമന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവെയാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. പല പുതിയ കാര്യങ്ങളും സംഭവിക്കാനിരിക്കുകയാണെന്നു പറഞ്ഞ ധനമന്ത്രി ഇതിനായി സുസ്ഥിരതയും മെച്ചപ്പെട്ട നികുതിസമ്പ്രദായവും വേണമെന്ന് പറഞ്ഞു. 2015-16 ല്‍ ജി.ഡി.പി ആറു ശതമാനം കടക്കണം. അതിനുശേഷം നമുക്ക് കരുത്തോടെ മുന്നോട്ടു പോകാനാകും. 2015-16 ലെ ബജറ്റിന്‍െറ രൂപരേഖ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് രണ്ടാംതലമുറ പരിഷ്കാരങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് ജെയ്റ്റ്ലി വ്യക്തമാക്കിയത്.
Comments