അനധികൃതസ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി. വിജിലന്‍സ് നേരത്തെ കണ്ടെത്തിയ ആസ്തികളെക്കാള്‍ നാലിടങ്ങളില്‍ കൂടി വസ്തുക്കള്‍ കണ്ടെത്തി. ഇതിന്റെ കണക്കെടുപ്പാണ് നടക്കുന്നത്. ഡിവൈ.എസ്.പി. എ.കെ.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്.
കൊച്ചി രാജഗിരിയിലെ ഭൂമിക്കും വെയര്‍ ഹൗസിനും മാത്രം ഒന്നേകാല്‍ കോടിയോളം വില വരുമെന്ന് വിജിലന്‍സ് കരുതുന്നു. ഇതിനു പുറമെ കൊച്ചിയിലെ ഫ്ലൂറ്റിന് 70ലക്ഷം രൂപയും എറണാകുളത്തെ മറ്റൊരു ഫ്ലൂറ്റിന് 89 ലക്ഷം രൂപയും വിലവരും. ഫോര്‍ട്ട് കൊച്ചിയിലെ കായലോരത്തോടു ചേര്‍ന്നുള്ള 16 സെന്റ് ഭൂമിക്ക് 49 ലക്ഷം രൂപ ചെലവാക്കിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
Comments