ബിഹാറിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവായ ശ്രീകാന്ത് ഭാരതി (45) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സിവാന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഒരു വിവാഹ സത്കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു ഭാരതിക്കെതിരെ ആക്രമണം ഉണ്ടായത്. രണ്ടു പേരാണ് ഭാരതിക്കു നേരെ വെടിയുതിര്‍ത്തത്.
ഭാരതിയുടെ കൊലപാതക വിവരമറിഞ്ഞതോടെ ക്ഷുഭിതരായ ബി.ജെ.പി. പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപയോഗിക്കുകയും പരക്കെ അക്രമം അഴിച്ചുവിടുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന് സിവാനില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Comments