പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ ഇന്നത്തേക്കുള്ള പ്രതിരോധ മരുന്ന് എത്തിച്ചു. 60 പേര്‍ക്കുള്ള അഞ്ച് ബോട്ടില്‍ മരുന്നാണ് എത്തിച്ചത്. 4,000 ഓളം ഗുളികള്‍ ഇന്നുതന്നെ എത്തിക്കും. ഇത് കൂടാതെ രണ്ട് ദിവസത്തിനകം ആന്ധ്രയില്‍ നിന്ന് 50,000 ഗുളികകള്‍ എത്തിക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി. ഇതോടെ പക്ഷിപ്പനിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇന്നുതന്നെ ആരംഭിക്കും.
രോഗപ്രതിരോധത്തിനായി ആലപ്പുഴ ജില്ലയില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. ചമ്പക്കുളം, നെടുമുടി, പുറക്കാട്, പുന്നമട എന്നിവിടങ്ങളിലാണ് താറാവുകളെ കൊന്നൊടുക്കുന്നത്. രണ്ട് ലക്ഷം താറാവുകളെയാണ് ഇങ്ങനെ കൊല്ലുന്നത്. ഇവര്‍ക്ക് കേന്ദ്രമാനദണ്ഡം അനുസരിച്ച് താറാവിന്‍െറ വില നല്‍കും. എന്നാല്‍ താറാവിന് തരുന്ന വില സംബന്ധിച്ച് ഒൗദ്യോഗികമായി ഉറപ്പ് ലഭിക്കാതെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
Comments