ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ മലയില്‍ പാടശേഖരത്തില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും സമയത്തിന് എത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ വെറ്ററിനറി സംഘവും നാട്ടുകാരുമാണ് താറാവുകളെ കൊല്ലുന്നത്. താറാവുകളെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം വിറക് ഉപയോഗിച്ചു കത്തിച്ചു നശിപ്പിക്കാനാണ് തീരുമാനം. ഇതിനായി പഞ്ചായത്ത് 10 അംഗ കര്‍മ സേനയെ രൂപീകരിച്ചു.
ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. അതിനാലാണ് പഞ്ചായത്തിന്‍്റെ വെറ്ററിനറി സംഘം കൊണ്ടുവന്ന ഗ്ളൗസുകളും മറ്റും ഉപയോഗിച്ച് നാട്ടുകാരുള്‍പ്പെടെയുള്ളവരെ താറാവുകളെ കൊല്ലാന്‍ നിയോഗിച്ചത്. ചത്ത താറാവുകളെ കഴിഞ്ഞ ദിവസം തന്നെ നാട്ടുകാര്‍ കുഴിച്ച്മൂടിയിരുന്നു.
Comments