ഭൂമിക്ക് വേണ്ടി ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരത്തിന് സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പിന്തുണ. ആദിവാസികള്‍ക്ക് പിന്തുണയുമായി ബുധനാഴ്ച രാവിലെയാണ് പന്ന്യന്‍ രവീന്ദ്രനും, സി.പി.ഐ. ദേശീയ നിര്‍വാഹകസമിതി അംഗവും എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കാനം രാജേന്ദ്രനുമടക്കമുള്ള നേതാക്കളുടെ സംഘം സമരപ്പന്തലിലെത്തിയത്.
2003ല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ആദിവാസി സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകരിച്ച പാക്കേജ് നടപ്പാക്കണമെന്നും, ആദിവാസി ഊരുകളില്‍ നടക്കുന്ന മനിുഷ്യാവകാശലംഘനങ്ങള് അവസാനിപ്പിക്കണമെന്നുമാണ് ഗോത്രമഹാസഭയുടെ പ്രധാന ആവശ്യം.
Comments