You are Here : Home / News Plus

നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയാകും

Text Size  

Story Dated: Wednesday, November 26, 2014 12:18 hrs UTC

സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയെ ആഭ്യന്തര- വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇവരെ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പദവിയില്‍ നിന്നും വിട്ടു കിട്ടുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയോട് അഭ്യര്‍ഥിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിവേദിത പി. ഹരന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഇവരെ പരിഗണിച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്‍്റെയും അധികച്ചുമതല നല്‍കി. മുന്‍ റവന്യൂ സെക്രട്ടറി ജി. കമല വര്‍ദ്ധന റാവുവിനെ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍്റെ അധികച്ചുമതലയോടെ വിനോദസഞ്ചാര വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും തിരുമാനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.