ന്യൂഡല്‍ഹി: പ്രശസ്ത സിനിമ താരവും മുന്‍ ഡി.എം.കെ നേതാവുമായ ഖുഷ്ബു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി പത്ത് ജന്‍പഥിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഖുഷ്ബു മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്.
രാജ്യത്തിന്റെ ഐക്യത്തിനും ജനനന്മക്കും ഗുണം ചെയ്യുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്ന് ഖുഷ്ബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വന്തം ഭവനത്തില്‍ എത്തിയ മാനസികാവസ്ഥയാണ് തനിക്കെന്നും അവര്‍ വ്യക്തമാക്കി.
44കാരിയായ ഖുഷ്ബു 2010ലാണ് ഡി.എം.കെയില്‍ ചേര്‍ന്നത്. ഏകപക്ഷീയ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് ഡി.എം.കെയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് വന്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഖുഷ്ബുവിന്െറ പാര്‍ട്ടി പ്രവേശം വലിയ രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെക്കും.
Comments