ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അമിക്കസ് ക്യൂറിയുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്കാന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കുന്നത് നീട്ടണമെന്നാണ് രാജകുടുംബം ആവശ്യപ്പെട്ടത്.
അതേസമയം, മറുപടി സമര്‍പ്പിക്കാന്‍ രാജകുടുംബത്തിന് സാവകാശം അനുവദിച്ച സുപ്രീംകോടതി കേസ് മാറ്റിവെക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.
Comments