ന്യൂഡല്‍ഹി: കള്ളപ്പണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് ആരോപിച്ച് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇറങ്ങിപ്പോക്ക്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഇറങ്ങിപ്പോയത്.
കള്ളപ്പണ നിക്ഷേപകരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന മുന്‍ ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശദീകരണത്തില്‍ തൃപ്തരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ജെയ്റ്റ്ലി പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കി മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ. കള്ളപ്പണം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരായ നിലപാടാണ് യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് എന്‍.ഡി.എ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
Comments