You are Here : Home / News Plus

കൊല്ലത്ത് പക്ഷിപ്പനി നിരീക്ഷണ പരിശോധന

Text Size  

Story Dated: Thursday, November 27, 2014 09:57 hrs UTC

പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ ഓച്ചിറ, ക്ലാപ്പന, തഴവ, ആലപ്പാട്, പോരുവഴി, ശൂരനാട് വടക്ക്, കുന്നത്തൂര്‍, കുളക്കട, പട്ടാഴി വടക്കേക്കര, പത്തനാപുരം പഞ്ചായത്തുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പക്ഷിപ്പനി നിരീക്ഷണ പരിശോധന ശക്തമാക്കി. കുന്നത്തൂര്‍ മേഖലയില്‍പല വീടുകളിലായി കഴിഞ്ഞ രണ്ടുദിവസമായി 200 ഓളം താറാവുകള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. പലവീടുകളിലും കോഴികള്‍ മയങ്ങിയിരിക്കുന്ന നിലയിലാണെന്ന് വീട്ടുടമകള്‍ പറയുന്നു. ദേശാടന പക്ഷികള്‍ ഏറ്റവും കൂടുതലെത്തുന്നത് കുന്നത്തൂര്‍ മേഖലയിലാണ്.
ഇവിടുത്തെ പാടശേഖരം പക്ഷി സങ്കേതം കൂടിയാണ്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും വളര്‍ത്തുപക്ഷികളും, കോഴി, താറാവുകളും ചാവുന്നതായി വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.