തൃശൂര്‍: സമീപ ജില്ലകളില്‍ നിന്ന് തൃശൂര്‍ ജില്ലയിലേക്ക് താറാവുകളെ കൊണ്ടു വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്‍െറ നടപടി. കൊല്ലം ജില്ലയിലെ വഴിയോരങ്ങളില്‍ താറാവ്, കോഴി എന്നിവയെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ഫാമുകളില്‍ നിന്നുള്ള വില്‍പ്പനക്ക് നിരോധം ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.
Comments