കേന്ദ്രീയവിദ്യാലയങ്ങളിലെ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസ്സുകളില്‍ സംസ്കൃതമായിരിക്കും മൂന്നാംഭാഷയെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ജര്‍മന്‍ പകരം സംസ്കൃതം മൂന്നാം ഭാഷയാക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി നിലപാട് വ്യക്തമാക്കിയത്.
ജര്‍മന്‍ പകരം സംസ്കൃതം മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സത്യവാങ്മൂലമായി നല്കാന് അനുവദിക്കണമെന്ന് അദ്ദേഹം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് അഭ്യര്‍ഥിച്ചു. ഇതിന് അനുമതി നല്കിയ െബഞ്ച് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഒരു വിഭാഗം രക്ഷിതാക്കളാണ് അധ്യയനവര്‍ഷത്തിന്റെ ഇടയ്ക്കുവെച്ച് ജര്മന്ഭാഷാപഠനം നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കിയത്. കേസില്‍ അടിയന്തരവാദത്തിന് നവംബര്‍ 21-ന് കോടതി സമ്മതിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്.
Comments