You are Here : Home / News Plus

എബോള പ്രതിരോധമരുന്ന് പരീക്ഷണം വിജയത്തിലേക്ക്‌

Text Size  

Story Dated: Friday, November 28, 2014 04:10 hrs UTC

പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന എബോളയെ നിയന്ത്രിക്കാനുള്ള പ്രതിരോധമരുന്ന് നിര്‍മാണം വിജയത്തോടടുത്തതായി ഗവേഷകര്‍. മരുന്നിന്റെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ പ്രതീക്ഷയേകുന്ന സൂചനകളാണ് നല്‍കുന്നത്. എന്നാല്‍, ഇത് മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുംവിധം വിപണിയിലെത്താന്‍ ഇനിയും മാസങ്ങളെടുക്കും.

പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ മരുന്ന് കുത്തിവെച്ച 20 മുതിര്‍ന്നവരില്‍ എബോളയ്‌ക്കെതിരായ ആന്റിബോഡികള്‍ പ്രത്യക്ഷപ്പെട്ടതായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി ഇംഗ്ലൂണ്ടിലെ ജേണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ചു.

എബോള നിയന്ത്രണത്തിന് ഈ വാക്‌സിന് ഫലപ്രദമായ പങ്കുവഹിക്കാനാകുമെന്ന് ഗവേഷണം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് തലവന്‍ ആന്റണി ഫ്യുസ് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.