ക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ഇന്നുതന്നെ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
4,500 ഗുളികകള്‍ ഇന്ന് ഉച്ചക്ക് മുമ്പുതന്നെ എത്തിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 കിറ്റുകള്‍ കൂടി എത്തിച്ചിട്ടുണ്ട്. താറാവുകളെ കൊല്ലുന്നതിന് വേണ്ടി 75 സ്ക്വാഡുകളെ നിയോഗിച്ചു. ആലപ്പുഴ^50, കോട്ടയം^15, പത്തനംതിട്ട^10 എന്നിങ്ങനെയാണ് സ്ക്വാഡുകള്‍ നിയോഗിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്‍െറ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതിനിടെ കോട്ടയം ജില്ലയില്‍ കണ്ടത്തെിയതും എച്ച്5.എന്‍1 വൈറസാണെന്ന് സ്ഥിരീകരിച്ചു. ഭോപാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിലെ കുമരകം, അയ്മനം എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളായിരുന്നു പരിശോധനക്കയച്ചത്.
Comments