കതിരൂരിലെ ആര്.എസ്.എസ് നേതാവ് മനോജ് വധക്കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ സി.ബി.ഐ കണ്ടെടുത്തു. അഞ്ച് കൊടുവാളും കഴുത്തറക്കാന്‍ ഉപയോഗിച്ച കഠാരയുമാണ് കണ്ടെടുത്തത്. കൊലപാതകം നടന്ന ഡയമണ്ട് മുക്കിന് സമീപത്തെ തോടിന്റെ കരയില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.
കേസിലെ 14 ാം പ്രതിയെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് സി.ബി.ഐ സംഘം ഇവ കണ്ടെടുത്തത്. ആയുധങ്ങള്‍ ഉടന്‍ തന്നെ രാസപരിശോധനയ്ക്ക് അയക്കും.
Comments