You are Here : Home / News Plus

മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുറിപ്പ്‌

Text Size  

Story Dated: Friday, November 28, 2014 07:08 hrs UTC

 മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുറിപ്പ്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍പ്പിച്ച നിവേദനത്തിലാണ് മദ്യനയം തിരിച്ചടിയാകുമെന്ന് വിവരിക്കുന്നത്. ഹൗസ് ബോട്ട് ഉടമകളുടെ വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന നിവേദനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒഴികെ മറ്റിടങ്ങളില്‍ മദ്യം കിട്ടാതെ വരുന്നത് ടൂറിസം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കും. വിനോദസഞ്ചാരികളെ അകറ്റും. ടൂറിസം മേഖലയില്‍ തൊഴില്‍ സാധ്യകളെ ഇല്ലാതാക്കും. കായല്‍ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും. വിദേശികളും തദ്ദേശീയരുമായി എത്തുന്ന പലരും ആഘോഷത്തിന്റെ ഭാഗമായി മദ്യം ഉപയോഗിക്കുന്നവരാണ്. മദ്യനയം ഹൗസ്‌ബോട്ട് ഉടമകള്‍ക്ക് തിരിച്ചടിയാകും. സംസ്ഥാനത്തെ 529 ഓളം ഹൗസ്‌ബോട്ട് ഉടമകളില്‍ ബഹുഭൂരിപക്ഷവും വായ്പ എടുത്താണ് ബോട്ടുകള്‍ വാങ്ങിയത്. ഇവര്‍ക്ക് പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതാകുമെന്നും കുറിപ്പിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.