മത്സ്യബന്ധന തൊഴിലാളികളുള്‍പ്പെടെ 40 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന് വിട്ടയച്ചു. കറാച്ചി ജില്ലാ ജയിലില്‍ തടവില്‍ കഴിഞ്ഞവരെയാണ് പാക്കിസ്ഥാന് വിട്ടയച്ചത്. സാര്‍ക്ക് ഉച്ചകോടിയില്‍ മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും പരസ്പരം ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി.
വിട്ടയച്ചവരില്‍ 36 പേര് മത്സ്യത്തൊഴിലാളികളാണ്. വിട്ടയക്കുന്നവരെ പാക്ക് അധികൃതര്‍ അതിര്‍ത്തിയില്‍ എത്തിയ്ക്കും.
Comments