You are Here : Home / News Plus

ചലച്ചിത്രമേള: സീറ്റുകള്‍ റിസര്‍വ് ചെയ്യണം

Text Size  

Story Dated: Saturday, November 29, 2014 04:07 hrs UTC

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കാണുന്നതിന് ഇത്തവണ ഓണ്‍ലൈന്‍വഴി സീറ്റുകള്‍ റിസര്‍വ് ചെയ്യണം. റിസര്‍വേഷന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ചാണ് തിയേറ്ററില്‍ പ്രവേശിക്കേണ്ടത്.

പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ് www.iffk.in എന്ന വെബ്‌സൈറ്റു വഴിയാണ് റിസര്‍വ് ചെയ്യേണ്ടത്. ഒരു ദിവസം പരമാവധി മൂന്നു സിനിമകള്‍ക്കേ റിസര്‍വ് ചെയ്യാനാകൂ. റിസര്‍വേഷന്‍ അംഗീകരിക്കപ്പെട്ടത് സംബന്ധിച്ച അറിയിപ്പ് ഇ മെയില്‍ വഴി ലഭിക്കും. ഇവര്‍ക്ക് പ്രദര്‍ശന ദിവസം ഏത് തീയേറ്ററില്‍ നിന്നും പാസ് കാണിച്ച് ബന്ധപ്പെട്ട സിനിമകളുടെ ടിക്കറ്റുകള്‍ വാങ്ങാം.

റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ റിസര്‍വ് ചെയ്തിട്ടില്ലാത്തവര്‍ക്കും സിനിമ കാണാന്‍ അവസരം ലഭിക്കും. ക്യാന്‍സല്‍ ചെയ്യപ്പെടുന്ന ടിക്കറ്റുകള്‍ക്ക് ആനുപാതികമായി സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ക്യൂ നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ലഭിക്കും. മേളയോടടുത്ത ദിവസങ്ങളില്‍ റിസര്‍വേഷന്‍ സൗകര്യവും അനുബന്ധ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.