അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സര്‍ക്കാറിന് സമര്‍പ്പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്. യഥാര്‍ത്ഥ ആസ്തിയും സര്‍ക്കാറിന് സമര്‍പ്പിച്ച പട്ടികയിലെ ആസ്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും വിജിലന്‍സ് കണ്ടെ ത്തി.
10 വര്‍ഷത്തെ കണക്കുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇതില്‍ അഞ്ച് വര്‍ഷത്തെ പരിശോധന പൂര്‍ത്തിയായി. കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്മനായിരിക്കെ സുതാര്യമല്ലാത്ത രീതിയില്‍ കരാറുകള്‍ നല്‍കിയെന്നും വിജിലന്‍സ് കണ്ടെ ത്തിയിട്ടുണ്ട്.
Comments