തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍േറത് പ്രാകൃത ആക്രമണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇറാഖിലും സിറിയയിലും ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഐ.എസ്നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ മാര്‍പ്പാപ്പ അപലപിച്ചു.
എല്ലാത്തരം മതമൗലിക വാദങ്ങളേയും ഭീകരതയേയും നേരിടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. സൈനിക ഇടപെടല്‍ കൊണ്ട് മാത്രം ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. വിശപ്പിനും ദാരിദ്ര്യത്തിനും എതിരെയുള്ള പോരാട്ടം ഏറെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments