മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കൊലപ്പെടുത്തി പന്ത്രണ്ട് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ച കേസിലെ പ്രതി സുനില്‍കുമാറിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ.
കായംകുളം ചേരാവള്ളി ഇര്‍ഷാദ് മന്‍സിലില്‍ പൂക്കുഞ്ഞിന്റെ ഭാര്യ റഷീദാബീവി (45) കൊല്ലപ്പെട്ട കേസില്‍ പാലക്കാട് പറളി കിണാവല്ലൂര്‍ വാളറ വീട്ടില്‍ സുനില്‍കുമാറി(30)നെയാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി-ഒന്ന് മുഹമ്മദ് വസീം ശിക്ഷിച്ചത്.
2010 ജൂലായ് 11 നായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ വഴി റഷീദയെ പരിചയപ്പെട്ട സുനില്‍ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് റഷീദയുടെ വീട്ടിലെത്തി. ഭര്‍ത്താവറിയാതെ രാത്രി ഒരുമിച്ച് താമസിച്ചശേഷം റഷീദയെ തെറ്റിദ്ധരിപ്പിച്ച് ഉറക്കഗുളിക നല്കി കഴുത്തുെഞരിച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നതായാണ് പ്രോസിക്യൂഷന് കേസ്.
Comments