ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് താറാവ് കൂട്ടത്തോടെ ചത്തൊടുങ്ങി നഷ്ടം സംഭവിച്ച കര്‍ഷരുടെ വായ്പ എഴുതി തള്ളണമെന്ന് കെ.പി.സി.സി സെക്രട്ടറി വി.എം സുധീരന്. വായ്പകള്‍ എഴുതി തള്ളുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണണം. ധനസഹായത്തിനായി കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം എത്രയും പെട്ടന്ന് വിതരണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കരിമണല്‍ ഖനനത്തില്‍ മുന്‍ നിലപാട് തന്നെനയാണ് യു. ഡി.എഫിനുള്ളത്. വിഷയത്തില്‍ സര്‍ക്കരിന്റെ നിയമവിഭാഗത്തിന് പേരാമയ്മകള് പറ്റിയിട്ടുണ്ട്.സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നതിലുണ്ടായ കാലതാമസം പരിശോധിക്കുമെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും സുധീരന് പറഞ്ഞു. ജനപക്ഷയാത്രക്ക് ആലപ്പുഴയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments