ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ പറഞ്ഞു. മദ്യലോബിയുമായി ചേര്‍ന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണ്. ബാര്‍ വിഷയത്തില്‍ എല്ലാ തീരുമാനങ്ങളും മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്. താന്‍ മാത്രമായി ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും മാണി വ്യക്തമാക്കി.
സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിയമപ്രശ്നമുള്ള ഫയല്‍ മന്ത്രിസഭ പരിഗണിക്കുന്നതിനു മുന്‍പ് നിയമവകുപ്പ് കാണേണ്ടതുണ്ടെന്നും മാണി പറഞ്ഞു. ഒരു കോടി വാങ്ങിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ കോടിയേരി രാജിവെക്കുമോയെന്നും മാണി ചോദിച്ചു.
Comments