മംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് രണ്ട് കിലോ സ്വര്‍ണം പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയടക്കം മൂന്നു മലയാളികളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 8.40ന് എത്തിയ ജെറ്റ് എയര്‍വെയ്സ് വിമാനത്തിലെ യാത്രക്കാരന് കോഴിക്കോട് നരിക്കുനി മടവൂര്‍ ആക്കോത്ത് ഹൗസിലെ അബ്ദുല്‍ മനാഫ് (26), മംഗളൂരു എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരന് രതീഷ്, ടെയ്ക്കോഫ് സ്നാക് ബാറിലെ സെയില്‍സ് മാന്‍ ബി.എസ്. നിജീഷ് രാജ് എന്നിവരാണ് കസ്റ്റഡിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 52,90,000 രൂപ വിലവരും.
മൊബൈല്‍ ഫോണിന്‍െറ കവറില്‍ ബിസ്കറ്റ് രൂപത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ കസേരകളുടെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ എത്തിച്ച ശേഷം ജീവനക്കാരുടെ സഹായത്തോടെ ഇവിടെ ഒളിപ്പിക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്.
Comments