ദേശീയ പാതയോരത്തെ മദ്യഷാപ്പുകള്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ അഴിമതിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി ബാബു പറഞ്ഞു. ബാറുടമകള്‍ക്കുവേണ്ടി ആരും പദവി ദുരുപയോഗം ചെയ്തിട്ടില്ല. അതുകൊണ്ടുതെന്ന ഇക്കാര്യത്തില്‍ അഴിമതിയുടെ വിഷയം ഉയരുന്നില്ല. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത സമ്പൂര്‍ണ മദ്യനിരോധനം തന്നെയാണ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments