ശബരിമലയിലെ വന്‍ തിരക്കിനെ തുടര്‍ന്ന് ക്ഷേത്ര നട ഇന്ന് പുലര്‍ച്ചെ മൂന്നിന് തുറന്നു. നിര്‍മ്മല്യ ദര്‍ശനത്തിന് തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ നീണ്ടു. മൂന്നിന് ക്ഷേത്രനട തുറന്നതു കൊണ്ട് ഒരു പരിധി വരെ ക്യു നിയന്ത്രിക്കുന്നതിന് പോലീസിന് സാധിച്ചു.
സന്നിധാനത്തേക്കുള്ള തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. മലകയറ്റത്തിന്റ സൗകര്യം പ്രമാണിച്ച് രാത്രിയും പുലര്‍ച്ചെയുമാണ് തീര്‍ഥാടകര്‍ എത്തുന്നത്. തിരക്ക് തുടരുന്നതു കൊണ്ട് രാത്രിയില്‍ ക്ഷേത്ര നട അടയ്ക്കുന്നത് 11:30-നാണ്. തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതിനാല്‍ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തി.
Comments