ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കശ്മീരില്‍ വിഘടനവാദികളുടെ ബഹിഷ്കരണഭീഷണിയും കൊടുംതണുപ്പും വകവയ്ക്കാതെ കാലത്ത് തന്നെ ഒട്ടുമിക്ക പോളിങ് ബൂത്തുകളിലും സാമാന്യം ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്.
കശ്മീരില്‍ 18 ഉം ജാര്‍ഖണ്ഡില്‍ 20ഉം സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കശ്മീരില്‍ 175 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. ഇതില്‍ 16 മുന്മന്ത്രിമാരും ഉള്‍പ്പെടും. ജാര്‍ഖണ്ഡില്‍ 223 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കേന്ദ്രസേനാംഗങ്ങളടക്കം 40,000 സുരക്ഷാസൈനികരെയാണ് ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിരിക്കുന്നത്.
Comments