റിസര്‍വ് ബാങ്കിന്റെ പണ-വായ്പാ നയ അവലോകനം ചൊവ്വാഴ്ച നടക്കും. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന്റെ മേല്‍ കടുത്ത സമ്മര്‍ദമുണ്ട്. എന്നാല്‍, നിരക്കുകള്‍ കുറയ്ക്കാതെ ജാഗ്രതയോടെയുള്ള സമീപനമാവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് കൈക്കൊള്ളുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുന്നതിന് നിരക്ക് കുറച്ചേ മതിയാകൂ എന്ന നിലപാടിലാണ് വ്യവസായ ലോകം.
Comments