ഭീഷണിയും ശിക്ഷയുംകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. വി ശിവന്‍കുട്ടി എം എല്‍ എയെ ഒരുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും നാല് പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് താക്കീത് നല്‍കുകയും ചെയ്ത നടപടിയെക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
ബാര്‍കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിക്കുന്നുവെന്ന് വി എസ് ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന അഴിമതി പരമ്പരകളുടെ നാഥന് ആരെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
Comments