മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ.ആര്. ആന്തുലെ (85) അന്തരിച്ചു. ഏതാനും നാളായി ചികിത്സയിലായിരുന്നു.
1980 മുതല്‍ 82 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. തന്റെ ഉടമസ്ഥതിലുള്ള ഒരു ട്രസ്റ്റിനുവേണ്ടി സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഒന്നാം യു.പി.എ. സര്‍ക്കാരില്‍ ന്യൂനപക്ഷവകുപ്പ് മന്ത്രിയായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്നും അവര്‍ മുസ്ലീങ്ങളുടെ മേല്‍ അനാവശ്യമായി പഴിചാരുകയാണെന്നും പറഞ്ഞ് വിവാദം സൃഷ്ടിച്ചു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റയ്ഗഡ് മണ്ഡലത്തില്‍ ആനന്ദ് ഗീഥേയോട് പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയ ഉപേക്ഷിച്ചു.
Comments