മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധി ചോദ്യംചെയ്ത് കേരളം സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചു.
ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേംബറിലാണ് കേസ് പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എല്ലാ ജഡ്ജിമാരും ഉത്തരവില്‍ ഒപ്പിട്ടശേഷം മാത്രമേ തീരുമാനം പുറത്തുവരൂ. ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോക്കൂര്‍, എം.വൈ. ഇഖ്ബാല്‍, സി. നാഗപ്പന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Comments