വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ബുധനാഴ്ച കടകള്‍ അടച്ചിട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ലക്ഷത്തോളം പേര് സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാവിലെ പത്തോടെ മ്യൂസിയത്തുനിന്നാണ് പ്രകടനം ആരംഭിക്കുക. ശബരിമല തീര്‍ഥാടനം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെയും ചെങ്ങന്നൂരിലെയും ഹോട്ടലുകളെ സമരത്തില്‍നിന്ന് ഒഴിവാക്കി. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.വിറ്റുവരവ് നികുതി, വാടക നിയന്ത്രണ ബില്‍ അടക്കം ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Comments