മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴിലാളികളുടെ ആശങ്കകള്‍ പരിഗണിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പത്തുവര്‍ഷത്തിനകം സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യവിമുക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല.എന്നാല്‍, മദ്യനയത്തെ അനുകൂലിക്കുന്ന പ്രസ്താവനകളും വിമര്‍ശങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. ബാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ഗൗരവമായി കാണും. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ വിധി വന്നശേഷമാവും അന്തിമ തീരുമാനമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Comments