ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കേസെടുക്കണോ എന്ന കാര്യം വിജിലന്‍സിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.
അന്വേഷണത്തിന് കോടതി മേല്‍നോട്ടത്തിന്റെ ആവശ്യം ഈ ഘട്ടത്തിലില്ല. എല്‍ഡിഎഫ് കണ്‍വീനറുടെ ഈ ആവശ്യം അപക്വമാണ്. കേസ് അന്വേഷണം ഒരു മാസം പിന്നിട്ടിരിക്കുന്നു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം മന്ത്രി മാണിക്കെതിരേ കേസെടുക്കുന്ന കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എന്‍..ഷെഫീഖ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ എന്നിവരുടെ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതി നിരീക്ഷണം.
Comments