നവംബര്‍ മാസത്തിലെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലും പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കൊട്ടാരക്കര ഡിപ്പോയിലും ബസുകള്‍ തടഞ്ഞിട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചു.
ശമ്പള കുടിശിക ആറാം തീയതിക്ക് മുന്‍പായി കൊടുത്തുതീര്‍ക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ജീവനക്കാര്‍ക്ക് ഉറപ്പ് നല്കി.
Comments